കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ ബാലസഭ കുട്ടികളുടെ നാടക കളരി പരിശീലനം നടത്തി

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ നാടക കളരി പരിശീലനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റ്റിന്റു വര്‍ഗ്ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സെലിന്‍ അഗസ്റ്റിന്‍,സിഡിഎസ് അംഗങ്ങളായ ലൈല സുരേഷ്,ബിജി മനോജ്, ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍ ബിന്ദു വിനേഷ്, ബുഷറ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് 30 ബാലസഭാ കുട്ടികള്‍ക്കാണ് നാടക കളരി പരിശീലനം നല്‍കിയത്.

 

Back to top button
error: Content is protected !!