വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡൽ മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർക്ക്.

മൂവാറ്റുപുഴ: വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡൽ മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ (ഗ്രേഡ് ) റ്റി. പി. ഷാജി അർഹനായി. പുളിന്താനം താണിക്കുന്നേൽ പരീതിന്റെയും ആമിനയുടെയും മകനാണ്. 2004ൽ ഫയർ &റസ്ക്യൂ ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച റ്റി.പി. ഷാജി കവളപ്പാറ ദുരന്തം, പെട്ടിമുടി ദുരന്തം, നാലാം ബ്ലോക്ക്‌ ദുരന്തം, പ്രളയം, വിവിധ ജലാശയ രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഇതിനോടകം പത്തിലധികം റിവാർഡുകളും ലഭിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!