ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ 5 പുതിയ റോഡുകൾ പി എം ജി വൈ എസ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും – ബെന്നി ബഹനാൻ എം പി

കോലഞ്ചേരി: ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ ഇതിനോടകം അനുവദിച്ച 11 റോഡുകൾക്ക് പുറമെ 5 പുതിയ റോഡുകൾ കൂടി പി എം ജി വൈ എസ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് ബെന്നി ബഹനാൻ എം പി അറിയിച്ചു. പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിൽ അകെ 94 കിലോമീറ്റർ റോഡ് 68 കോടി രൂപ ചിലവഴിച്ചാണ് വികസിപ്പിക്കുക.
നിർമ്മാണമാരംഭിച്ച 11 റോഡുകൾക്ക് പുറമെ ആലുവ നിയോജകമണ്ഡലത്തിലെ ഇടത്തല പഞ്ചായത്തിലൂടെ 7.6 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന “തേവയ്ക്കൽ കുഞ്ചാട്ടുകര ശാന്തിഗിരി വാഴക്കുളം” റോഡിൻറെ പ്രോജക്ട് തുകയായി 6.51 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ തിരുവാണിയൂർ പൂതൃക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് 9.301 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന “കോട്ടൂർ പൂതൃക്ക വണ്ടി പേട്ട” റോഡ് 5.5 മീറ്റർ ക്യാരേജ് വെയിൽ ബി സി സർഫസിംഗ് ചെയ്യുന്നതിന് 10.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് പഞ്ചായത്തുകൾക്ക് ഗുണം ചെയ്യുന്നതാണ് ഈ റോഡ്. കോലഞ്ചേരിയിൽനിന്ന് വണ്ടിപ്പേട്ടയിലേക്ക് തിരുവാങ്കുളം ഒഴിവാക്കി പോകാവുന്ന ഒരു ഷോർട്ട് കട്ട് റോഡാണ് ഇത് . മഴുവന്നൂർ പഞ്ചായത്തിലെ മഴുവന്നൂർ ഇലഞ്ഞിക്കാപ്പിള്ളി മംഗലത്തുനട എൽ പി സ്കൂൾ റോഡിൻറെ പ്രോജക്ട് തുകയായി 5.55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 5.3 കിലോമീറ്റർ നീളമുള്ള ടി റോഡിൽ 14 മീറ്റർ നീളത്തിൽ ഒരു പാലത്തിൻറെ നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. വാളകം മഴുവന്നൂർ പഞ്ചായത്ത് നിവാസികൾക്ക് കാക്കനാടിലേക്കും ഇൻഫോപാർക്കിലേക്കും വളരെ എളുപ്പമാർഗ്ഗത്തിൽ എത്തിച്ചേരുന്നതിന് ഉപയോഗപ്രദമാകുന്ന റോഡാണ് ഇത്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഒക്കൽ ഗ്രാമ പഞ്ചായത്തിൽപ്പെട്ട വല്ലം തൊടാപ്പറമ്പ് – കാവുംപറമ്പ് – വഞ്ചിപ്പറമ്പ് റോഡ്,(5 കോടി 10 ലക്ഷം) അങ്കമാലി നിയോജക മണ്ഡലത്തിലെ മൂക്കന്നൂർ ഗ്രാമപ്പഞ്ചായത്തിൽ പെട്ട പൂതംകുറ്റിപ്പാടം – ഏടലക്കാട് റോഡ് (4 കോടി 25 ലക്ഷം) എന്നിവയാണ് പുതിയ മറ്റ് രണ്ട് റോഡുകൾ. 2024 മാർച്ചിനുള്ളിൽ പണി പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്.
ആദ്യ ഘട്ടത്തിൽ വികസനാനുമതി ലഭ്യമായി നിർമ്മാണമാരംഭിച്ച വിവിധ ബ്ലോക്കുകളിൽ പെട്ട റോഡുകൾ താഴെ പറയുന്നവയാണ്.
അങ്കമാലി ബ്ലോക്ക് : കോക്കുന്ന് – പാലിശ്ശേരി കനാൽ ബണ്ട് റോഡ് – 2 കോടി 28 ലക്ഷം, കോക്കുന്ന് – വാതക്കാട് കോമര മഞ്ഞപ്ര വടക്കുംഭാഗം റോഡ് – 2 കോടി 82 ലക്ഷം, കൂവപ്പടി ബ്ലോക്ക് : വേട്ടുവളവ് – വേങ്ങൂർ പുന്നയം ചെറുകുന്നം റോഡ് 4 കോടി 15 ലക്ഷം, കുറുപ്പം പടി – കുറിച്ചിലക്കോട് റോഡ് 2 കോടി 26 ലക്ഷം , മരോട്ടിക്കടവ് – ത്രിവേണി – പറമ്പിപീടിക – മേത്തല -അംബേദ്കർ കനൽ ബണ്ട് റോഡ് 3 കോടി 28 ലക്ഷം, പാറക്കടവ് ബ്ലോക്ക് : കറുകുറ്റി – വട്ടപ്പറമ്പ് റോഡ് 2 കോടി 86 ലക്ഷം.
വടവുകോട് ബ്ലോക്ക് : മൂശാരിപ്പടി – കൊമ്പത്തുപീടിക -കടയിരുപ്പ് റോഡ് 3 കോടി 86 ലക്ഷം,
വാഴക്കുളം ബ്ലോക്ക് : കുന്നുവഴി – പോഞ്ഞാശ്ശേരി റോഡ് 1 കോടി 82 ലക്ഷം, കുമ്മനോട് – ജയഭാരതി -ഒറ്റത്താനി -പെരുമാനി റോഡ് – 3 കോടി 50 ലക്ഷം , റബ്ബർപാർക്ക് ആലിൻചുവട് – ടാങ്ക്സിറ്റി – മേപ്രത്തുപടി -മങ്കുഴി റോഡ് – 5 കോടി 21 ലക്ഷം, ഇവയിൽ വാഴക്കുളം ബ്ലോക്കിൽപ്പെട്ട കുന്നുവഴി – പോഞ്ഞാശ്ശേരി റോഡ് നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. പുതിയതായി അനുവദിക്കപ്പെട്ട അഞ്ച് റോഡുകൾ ഒഴികെയുള്ള 10 റോഡുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ഈ വർഷം മെയ് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് നിർദ്ദേശം കൊടുത്തിട്ടുള്ളതാണെന്നും എം പി അറിയിച്ചു.

Back to top button
error: Content is protected !!