ബിഎഡ് പരീക്ഷാഫലം: റാങ്ക് തിളക്കത്തില്‍ ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷന്‍

മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ബിഎഡ് പരീക്ഷാഫലത്തില്‍ റാങ്ക് തിളക്കം. 2022-24പരീക്ഷാഫലത്തില്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ 16 റാങ്കുകള്‍ കോളേജിന് ലഭിച്ചു. അന്നാ സാം, ശ്വേതാ എന്‍ കെ, ആസിയ ബീവി ഇവര്‍ രണ്ടാം റാങ്കും സോനല്‍ എന്‍.എസ്, മാളവിക പി.എസ് എന്നിവര്‍ മൂന്നാം റാങ്കും ആഷ്‌ലി ഷീല എല്‍ദോസ് നാലാം റാങ്കും സുഹൈല എം.എസ്, ആമിന സി.ഇ എന്നിവര്‍ ആറാം റാങ്കും അമൃത കെ.എസ് ഏഴാം റാങ്കും കൃഷ്ണജ എ.ആര്‍ ,അഞ്ജലി കൃഷ്ണ ആഷിയ വിജയകുമാര്‍, ശ്രീലക്ഷ്മി റ്റി എന്നിവര്‍ എട്ടാം റാങ്കും മാളവിക എസ്, നന്ദന ശ്രീകുമാര്‍ എന്നിവര്‍ ഒമ്പതാം റാങ്കും അഭിരാമി സതീഷ് പത്താം റാങ്കും കരസ്ഥമാക്കി.റാങ്ക് ജേതാക്കൾക്കുള്ള അനുമോദന യോഗവും മെറിറ്റ് ദിനാഘോഷവും പിന്നീട് നടക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. പി.ജെ ജേക്കബ് അറിയിച്ചു.

 

Back to top button
error: Content is protected !!