ജാ​ഗ്ര​ത വേ​ണം; ആ​റു​ദി​വ​സ​ത്തി​നി​ടെ 216 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി

കൊച്ചി: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 216 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 233 പേരാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളില്‍ 36 ശതമാനവും ജില്ലയിലാണ് സ്ഥിരീകരിച്ചിട്ടുളളത്. കഴിഞ്ഞ ഒന്നിന് 13 പേര്‍ക്കും, രണ്ടിന് 45 പേര്‍ക്കും മൂന്നു മുതല്‍ ആറുവരെ തീയതികളില്‍ 48, 10, 4, 86 എന്നിങ്ങനെയുമാണ് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം. കളമശേരി മേഖലയിലാണ് ഏറ്റവുമധികം രോഗബാധിതര്‍. ശനിയാഴ്ച മാത്രം 21 പേര്‍ക്കാണ് ഇവിടെ പനി സ്ഥിരീകരിച്ചത്. ആലങ്ങാട്, ആലുവ ചെല്ലാനം, ചേരാനെല്ലൂര്‍, വരാപ്പുഴ, വെങ്ങോല, കാക്കനാട്, ഇടപ്പള്ളി, ചൂര്‍ണിക്കര, കലൂര്‍, കാഞ്ഞൂര്‍, കോട്ടപ്പടി, തൃക്കാക്കര, തിരുവാങ്കുളം തുടങ്ങിയ പ്രദേശങ്ങളിലും പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിക്ക് പുറമേ മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, മലേറിയ, എലിപ്പനി തുടങ്ങിയ രോഗങ്ങളും ജില്ലയുടെ വിവിധയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വയം ചികിത്സ വേണ്ട പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നവര്‍ സ്വയം ചികിത്സ നടത്താതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍ തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളും വേദന, നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും.

 

Back to top button
error: Content is protected !!