കാടുകയറിയും ഇഴജന്തുക്കളുടെ താവളമായും കുളികടവുകള്‍

മൂവാറ്റുപുഴ: നഗരത്തിലെ ലത തീയേറ്ററിനു സമീപമുള്ള കുളികടവിലാകെ  കാടുകയറി മൂടി. കുളികടവ് ഇഴജന്തുക്കളുടെ താവളമായി മാറി.  മൂവാറ്റുപുഴയാറിലെ പ്രധാനപ്പെട്ട കുളികടവാണിത്. ദിവസവും നൂറുകണകക്കിന് ആളുകൾ കുളുക്കുവാനും വസ്ത്രം അലക്കുന്നതിനുമായി എത്തുന്ന കുളികടവാലാണ് കാടുകയറി മൂടിയതും ഇഴജന്തുക്കൾ കൈയ്യടക്കിയതും. കുളികടവും പരിസരവും കാടുകയറിയതോടെ കുളിക്കുന്നതിനായി ആളുകൾ ഇവിടേക്ക് വരുന്നില്ല. കാടുകയറി മൂടിയതോടെ ഇവിടെ വിവധ തരത്തിലുള്ള ഇഴജന്തുക്കൾ പകൽ വെളിച്ചത്തിലും പുറത്തുകാണുന്ന നിലയിലായി . നഗരത്തിലെ മിക്ക കുളികടവുകളും കാടുകയറി മൂടിയ അവസ്ഥയിലാണ്  . മൂവാറ്റുപുഴയാറിൽ ഏകദേശം 20 കുളികടവുകൾ നിലവിലുണ്ട്. അന്യ സംസ്ഥാന തൊഴിലാലികൾ ഉൾപ്പടെ ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ കടവുകളിലെല്ലാംകൂടി കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും  എത്തുന്നത്. മഴക്കാലം തുടങ്ങിയതോടെയാണ് കുളികടവുകളിൽ കാട് നിറയുവാൻ തുടങ്ങിയത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുളിക്കടവുകളിലെ ശുചീകരണം പതിവുണ്ടങ്കിലും വർഷങ്ങളായി  കടവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ലതാ കടവുൾപ്പടെ പല കടവുകളും മാലിന്യം നിറഞ്ഞ നിലയിലാണ്. നഗരസഭക്ക്  കീഴിൽ തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം നിരവധി തൊഴിലാളികളുണ്ടങ്കിലും കടവു ശുചീകരണ മടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല.ഇതോടെ കുളിക്കുന്നതിന് പുഴയെ മാത്രം ആശ്രയിക്കുന്നവർക്കാണ് ഏറെ ദുരിതം വിതച്ചത്. ലതാകുളിക്കടവുൾപ്പടെ കാടുകയറിയ കുളികടവിലെയെല്ലാം  കാട് നീക്കംചെയ്ത് കുളിക്കുന്നതിന് സൗകര്യം  ഒരുക്കണമെന്നാമണ് നാട്ടുകാരുടെ ആവശ്യം.

കുളികടവുകളിലെ കാടുകള്‍ നീക്കം ചെയ്ത് പൊതുജനങ്ങള്‍ക്ക് കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും സാഹചര്യം ഒരുക്കണമെന്ന് മൂവാറ്റുപുഴമേഖല പൗരസമിതി പ്രസിഡന്റ് നജീര്‍ ഉപ്പൂട്ടുങ്കല്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!