മുളവൂര്‍ എംഎസ്എം സ്‌കൂളില്‍ ബഷീര്‍ ദിനാചരണം

മൂവാറ്റുപുഴ: മുളവൂര്‍ എംഎസ്എം സ്‌കൂളില്‍ ബഷീര്‍ ദിനാചരണം സഘടിപ്പിച്ചു.കഥാപാത്രങ്ങളായി കുട്ടികള്‍ വേഷം ധരിചെത്തിയപ്പോള്‍ പാത്തുമ്മയുടെ ആട് എന്ന കഥയിലെ ആടും എത്തിയത് കഥാപാത്രങ്ങളെ ജീവനുള്ളതാക്കി. ദിനാചരത്തിന്റെ ഉദ്ഘാടനം എംഎസ്എം ട്രസ്റ്റ് ട്രഷറര്‍ എം.എം കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. ബഷീറും, തന്റെ പ്രധാന കഥാപാത്രങ്ങളായ പാത്തുമ്മ, കുഞ്ഞിപ്പാത്തുമ്മ, സൈനബ, മൂക്കന്‍, ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, ഒറ്റക്കണ്ണന്‍ പോക്കര്‍, തുടങ്ങിയവരണാണ് സ്‌കൂളില്‍ അണിനിരന്നത്. കഥാപാത്രങ്ങളുടെ പേരുകളും സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡ് പ്രദര്‍ശനം, ബഷീര്‍ ക്വിസ്, ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ഇ.എം സല്‍മത്ത് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഫജറ് സാദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!