വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ യുവാക്കള്‍ ആക്രമം നടത്തി

മുവാറ്റുപുഴ: പ്രവര്‍ത്തന സമയം കഴിഞ്ഞ് വാഴക്കുളത്തെ ബാര്‍ ഹോട്ടലില്‍ മദ്യം ആവശ്യപ്പെട്ടെത്തിയ യുവാക്കള്‍ ആക്രമം നടത്തി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ബാര്‍ അടച്ച ശേഷം മദ്യം ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ എത്തുകയായിരുന്നു. സമയം കഴിഞ്ഞതിനാല്‍ മദ്യം ലഭിക്കാതിരുന്നതിനാല്‍ വാക്കുതര്‍ക്കത്തിന് ശേഷം ഇവര്‍ പിരിഞ്ഞു പോകുകയായിരുന്നു. പിന്നീട് രണ്ട് ബൈക്കുകളിലായി തിരിച്ചെത്തുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരു യുവാവിന് ഇതിനിടയില്‍ കുത്തേറ്റു.ഗുരുതര പരിക്കേറ്റ വാഴക്കുളം സ്വദേശി അഖിലിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇയാള്‍ക്കൊപ്പമുള്ള മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടനുബന്ധിച്ച് ആവോലി അഞ്ചാംമൈലില്‍ വാടകയ്ക്ക് താമസിക്കുന്ന റോഷനെ വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്

 

Back to top button
error: Content is protected !!