ബാങ്ക് സമരം :സംയുക്ത സമര സഹായ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.

 

മൂവാറ്റുപുഴ :മൂന്നു ദിവസമായി സിഎസ്ബി ബാങ്കിൽ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച്
സംയുക്ത സമര സഹായ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.മൂവാറ്റുപുഴ സിഎസ്ബി ബാങ്കിനു മുന്നിൽ നടത്തിയ യോഗം
കർഷക സംഘം സെക്രട്ടറി അജിത് കുമാറിന്റെ അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടി സി ഐ റ്റി യു ഏരിയാ ജോയിന്റ് സെക്രട്ടറി കെ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം സൗത്ത് ലോക്കൽ സെക്രെട്ടറി പി എം ഇബ്രാഹിംAITUC,എഐറ്റിയുസി സംസ്ഥാന കമ്മിറ്റി അംഗം കെ.എ നവാസ്, ഐൻറ്റിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി.എം ഏലിയാസ്, ബി.എം.എസ് മേഖലാ പ്രസിഡന്റ് അജീഷ്, എ.ഐ.ബി.ഒ.സി ജില്ലാ കമ്മിറ്റി അംഗം സുമിത്,ബെഫി സംസ്ഥാന ജോയിന്റ് സെകട്ടറി കെആർ ഉണ്ണികൃഷ്ണൻ, ബെഫി ഏരിയാ സെക്രട്ടറി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ ബാങ്കിംഗ് തൊഴിലാളി സംഘടനകളേയും വിവിധ ട്രേഡ് യൂണിയനകളേയും പ്രതിനിധീകരിച്ച് നിരവധി അംഗങ്ങൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
ഡിബീഇഎഫ് ജില്ലാ കമ്മിറ്റി മെമ്പർ ബിനിൽകുമാർ സ്വാഗതവും,ബെഫി ജില്ലാ ജോയിന്റ് സെകട്ടറി അജി ജോർജ്ജ് നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!