വാഴ കര്‍ഷകന് വിപണി വില നല്‍കണം: ഇന്‍ഫാം

വാഴക്കുളം: ദുരിതത്തിലായ കര്‍ഷകരോടുള്ള അധികൃതരുടെ കൊടും ക്രൂരതയാണ് വാരപ്പെട്ടിയിലെ വാഴ കര്‍ഷകനോടുള്ള വൈദ്യുതി വകുപ്പിന്റെ പെരുമാറ്റമെന്ന് ഇന്‍ഫാം ആരോപിച്ചു. കനത്ത വിലയിടിവ് നേരിടുന്ന കാര്‍ഷിക മേഖലയില്‍ ഓണ വിപണി ലക്ഷ്യമിട്ടുള്ള വാഴ കര്‍ഷകന്റെ ഭാവി പ്രതീക്ഷയാണ് വൈദ്യുതി വകുപ്പിന്റെ ഇല്ലാതാക്കിയത്. കര്‍ഷകന്റെ ഒരു വര്‍ഷത്തെ അധ്വാനത്തിനും കാത്തിരിപ്പിനും വിലയിടുമ്പോള്‍ ഏത്തവാഴയ്ക്കയുടെ ഓണവിപണി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയാറാകണം.കര്‍ഷകന്റെ അധ്വാനത്തിന് വില കല്‍പ്പിക്കാത്ത ഉദ്യോഗ ധാര്‍ഷ്ഠ്യത്തിന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, പ്രസിഡന്റ് ജോസ് എടപ്പാട്ട് എന്നിവര്‍ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!