ബലൂണുകൾ വെറുതെ ഊതിവീർപ്പിച്ച് കളയാനുള്ളതല്ല, അതിൽ നിന്നും വരുമാനം നേടാം.

 

മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിൻ്റെയും മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബലൂൺ ആർട്ട് എന്ന വിഷയത്തിൽ ഏഷ്യ & ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌ ഹോൾഡർ ഷിജിന പ്രീതും, കൊച്ചു റ്റി.വി. ഫെയിമുമായ ജ്വാല പ്രീതും പരിശീലനം നൽകി. ബലൂൺ ആർട്ടിന്റെ കൗതുകവുമായി
എരിയുന്ന അടുപ്പിൽ തിളച്ച് തൂവാനൊരുങ്ങി പൊങ്കാല നിവേദ്യം, ചെടിച്ചട്ടിയിൽ പച്ച ഇലകൾ വിടർത്തി നിൽക്കുന്ന ചെടി, പാവക്കുട്ടികൾ, കുഞ്ഞുടുപ്പ് തുടങ്ങി കാണുന്നതെല്ലാം ബലൂണിൽ നിർമ്മിയ്ക്കുന്നത് പഠിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്. സ്കൂളുകളിലെയും എൻ.എസ്.എസ്. യൂണിറ്റിനെ പ്രതിനിധീകരിച്ച് ആയിരത്തലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. എറണാകുളം റീജിയണൽ അസിസ്റ്റൻ്റ് ഡയറക്ടർ ലിസി ജോസഫ്, എൻ.എസ്.എസ്. സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത് പി., ജില്ലാ കോർഡിനേറ്റർ ഷിനുലാൽ കെ.ജെ., പി.എ.സി. മെമ്പർ ഐഷ ഇസ്മായിൽ, പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, വോളൻ്റിയർമാരായ മീഖൾ സൂസൺ ബേബി, അഞ്ജന അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!