കേരളത്തിൽ ബലിപെരുന്നാൾ 17ന്

കോഴിക്കോട്: കാപ്പാട് ദുൽഹിജ്ജ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17ന് (തിങ്കളാഴ്ച). വെള്ളിയാഴ്ച ദുൽഹിജ്ജ ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ, മറ്റു ഖാദിമാരായ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണു മാസപ്പിറവി വിവരം അറിയിച്ചത്.

Back to top button
error: Content is protected !!