മൂവാറ്റുപുഴ

ബാല വേദിപഠന ക്യാമ്പ് സംഘടിപ്പിച്ചു 

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറിയുടെ കീഴിലുള്ള ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ ലൈബ്രറി കമ്മറ്റി അംഗം സിജു വളവിൽ പതാക ഉയർത്തിയതോടെ ക്യാമ്പിന് തുടക്കമായി. തുടർന്ന് ബാലസാഹിത്യരചയിതാവും പേഴക്കാപ്പിള്ളി ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപികയുമായ തസ്മിം ഷിഹാബ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജേക്കബ് കുര്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് നൗഫൽ കെ.എം ക്ലാസ് നയിച്ചു. ലൈബ്രറി സെക്രട്ടറി സമദ് മുടവന , പി.എ.അബ്ദുൽ സമദ്, മോഹിഷ അഭിലാഷ്, ലിസി ജോളി, രസ്ന അസ്ലം എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ കുട്ടികളുടെ കലാ മത്സരങ്ങൾ നടന്നു. ബാലവേദി ഭാരവാഹികളായി ഫൈഗ അസ്ലം (പ്രസിഡന്റ് ) ഗൗതം കൃഷ്ണ (സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു.

 

Back to top button
error: Content is protected !!