ബാലവേദി മൂവാറ്റുപുഴ മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ബാലവേദി മൂവാറ്റുപുഴ മണ്ഡലം കണ്‍വന്‍ഷന്‍ വര്‍ണ്ണോത്സവം 2024 സംഘടിപ്പിച്ചു. തൃക്കളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ വനിതകലാ സാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മത് ഇഹ്‌സാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വിധു പി നായര്‍, സിനിമാ-നാടക നടന്‍ പ്രശാന്ത് തൃക്കളത്തൂര്‍ തുടങ്ങിയര്‍ ക്ലാസ്സുകള്‍ നയിച്ചു. സാറ മേരി ജോര്‍ജ്, മുഖ്യ രക്ഷാധികാരി ജോളി പൊട്ടക്കല്‍, രക്ഷാധികാരികളായ കെ.ബി നിസ്സാര്‍, ജോര്‍ജ് വെട്ടിക്കുഴി, ബേസില്‍ ജോണ്‍ അന്‍ഷാജ് തേനാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബാലവേദി മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയായി മുഹമ്മദ് ഇസ്ഹാന്‍, പ്രിസഡന്റ് ആയി സാറ മേരി ജോര്‍ജിനെയും, ജോയിന്റ് സെക്രട്ടറിന്മാരായി ആബിന്‍ അനില്‍ ,മുഹമ്മദ് ഫൈസല്‍ , വൈസ് പ്രസിഡന്റുമാരായി ജോണ്‍ ബേസില്‍ , ബിറ്റണ് ആയവന, ഇമ്രാന്‍ അന്‍ഷാജും, 13 അംഗ കമ്മിറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!