വാളകം പബ്ലിക് ലൈബ്രറി ബാലവേദി രൂപീകരിച്ചു

വാളകം: പബ്ലിക് ലൈബ്രറി ബാലവേദി രൂപീകരിച്ചു. വാളകം വൈദ്യശാലപ്പടിയിലുള്ള സാംസ്‌ക്കാരിക നിലയത്തില്‍ ചേര്‍ന്ന രൂപീകരണ യോഗം പഞ്ചായത്ത് മെമ്പര്‍ പി.പി.മത്തായി ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡന്റ് കെ.കെ. മാത്തുക്കുട്ടി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഇ.എ. രാഘവന്‍ അദ്യക്ഷത വഹിച്ചു. സോമി തോമസ്, അനന്തു പി.എസ് എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി സജി സി കര്‍ത്താ , കെ.പി ഹരിദാസ്, ബിന്ദു ഹരിദാസ് എന്നിവര്‍ പങ്കെടുത്തു. ബാലവേദി ഭാരവാഹികളായി വൈഗ അജിമോന്‍ (പ്രസിഡന്റ്), അനന്തു പി.എസ് (സെക്രട്ടറി) അടക്കമുള്ള ഒന്‍പതു പേരുടെ കമ്മറ്റി രൂപീകരിച്ചു. ബുധനാഴ്ച കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

 

Back to top button
error: Content is protected !!