കുട്ടികള്‍ക്കായി ബാലസഭ നടത്തി ആവോലി പഞ്ചായത്ത്

വാഴക്കുളം: ആവോലി പഞ്ചായത്തിലെ കുട്ടികള്‍ക്കായി ബാലസഭ നടത്തി.കുട്ടികളുടെ സര്‍ഗശേഷി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ബാലസഭ സംഘടിപ്പിച്ചത്. പഠനക്ലാസ്സും ചിത്രരചന പരിശീലനവും ഇതോടനുബന്ധിച്ച് നടത്തി. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതിയധ്യക്ഷ ബിന്ദു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. വി.എസ് ഷെഫാന്‍,ശശി കണ്ടോതി,സൗമ്യ ഫ്രാന്‍സിസ്,രാജേഷ് പൊന്നുംപുരയിടം, അഷ്റഫ് മൈതീന്‍,സ്മിത വിനു,ബി. രമേശ്,വി.ആര്‍ മനോജ് എന്നിവര്‍ പ്രസംഗിച്ചു. കാവന ഗവ.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക ജെസി ജോസഫ് കുട്ടികളുമായി വിവിധ വിഷയങ്ങളില്‍ സംവാദം നടത്തി. ബാലസഭയേക്കുറിച്ചും  സംഘടനാ സംവിധാനത്തേക്കുറിച്ചും അനിത ഷാജി ക്ലാസ് നയിച്ചു. ചിത്രരചനാ ക്ലാസിന് ആര്‍ട്ടിസ്റ്റ് സരസ്വതിനേതൃത്വംനല്‍കി.

Back to top button
error: Content is protected !!