രാഷ്ട്രീയം

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയം തിരുത്തണം : ബാലസംഘം ജില്ലാ സമ്മേളനം……

 

മൂവാറ്റുപുഴ:രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയം തിരുത്തണമെന്ന്
ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ കുറവ് പരിഹരിയ്ക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസപദ്ധതികളിൽ കൂടുതൽ ഊന്നൽ നൽകണമെന്നും
സമ്മേളനം ആവശ്യപ്പെട്ടു.രണ്ട് ദിവസമായി ചേർന്ന പ്രതിനിധി സമ്മേളനത്തിൽ
82 മിനിറ്റ് നടത്തിയ പൊതുചർച്ചയിൽ
16 ഏരിയകളിൽ നിന്നുള്ള 28 പേർ പങ്കെടുത്തു. ചർച്ചയ്ക്ക് അരവിന്ദ് അശോക് കുമാർ, കോ – ഓർഡിനേറ്റർ അഡ്വ.എൻ രൺധീഷ് എന്നിവർ മറുപടി പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, ശ്രീലേഖ ശ്രീകുമാർ അഥീന സിബി എന്നിവർ സംസാരിച്ചു. 65 അംഗ ജില്ലാ കമ്മിറ്റി യേയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:
വിസ്മയ് വാസ് (പ്രസിഡന്റ്),
ആദിത്യൻ സുനില്‍ കുമാര്‍, രമ്യ ദിലീപ് (വൈസ് പ്രസിഡന്റുമാര്‍), കെ കെ
കൃഷ്ണേന്ദു (സെക്രട്ടറി) എം എം
അനന്തൻ, സ്വാതി സോമന്‍ (ജോയിന്റ് സെക്രട്ടറിമാര്‍),എം പി മുരളി (കൺവീനർ),എന്‍ കെ പ്രദീപ്, മിനി സാബു (ജോയിന്റ് കൺവീനർമാർ), അരവിന്ദ് അശോക് കുമാർ (കോ-ഓർഡിനേറ്റർ),
പി ബാലബാസ്കർ, പാർവതി ദിലീപ്, ഹാഫിസ് നൗഷാദ്, സി കെ സദാശിവന്‍, അഡ്വ പുഷ്പദാസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

ചിത്രം….ബാലസംഘം ജില്ല പ്രസിഡൻറ് വിസ്മയ് വാസ്, സെക്രട്ടറി കെ കെ കൃഷ്ണേന്ദു, കൺവീനർ മുരളി

Back to top button
error: Content is protected !!