പട്ടികജാതി ക്ഷേമസമിതി: സംസ്ഥാന സമര പ്രചാരണ ജാഥ നടത്തി

മൂവാറ്റുപുഴ: കെ സോമപ്രസാദ് ക്യാപ്റ്റനായ പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമര പ്രചാരണ ജാഥ എറണാകുളം ജില്ലയില്‍ പര്യടനം നടത്തി. മൂവാറ്റുപുഴയില്‍ നിന്ന് ജാഥ പര്യടനം തുടങ്ങി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ല സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍ കുമാര്‍, ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍, പികെഎസ് ജില്ല സെക്രട്ടറി സുരേഷ് ബാബു, പ്രവര്‍ത്തകര്‍, വര്‍ഗ്ഗ ബഹുജന സംഘടന നേതാക്കളും ചേര്‍ന്ന് ജാഥാംഗങ്ങളെ സ്വീകരിച്ചു. നെഹൃ പാര്‍ക്കില്‍ ചേര്‍ന്ന സ്വീകരണ യോഗംജാഥാംഗംകെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്‍ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ കെ സോമപ്രസാദ്,ജാഥ മാനേജര്‍ വി ആര്‍ ശാലിനി, കൂത്താട്ടുുകുളം ഏരിയ സെക്രട്ടറി കെ.കെ ചന്ദ്രന്‍, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി ടി ശിവദാസ്, ഏരിയ പ്രസിഡന്റ് എം കൈ സന്തോഷ്, ഭവാനി ഉത്തരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!