പിന്നോക്ക സമുദായ ഉദ്ദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനു് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന് ഒ .ബി. സി കോൺഗ്രസ്.

കോലഞ്ചേരി:സർക്കാർ സർവീസുകളിൽ ജനസംഖ്യാ ആനുപാതികമായി പിന്നോക്ക സമുദായ ഉദ്ദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനു് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന് ഒ .ബി. സി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ കെ.ഡി. ഹരിദാസ് ആവശ്യപ്പെട്ടു. ഒ ബി സി കോൺഗ്രസ് പൂതൃക്ക മണ്ഡലം പ്രവവർത്തക കൺവൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സർക്കാർ,അർത്ഥ സർക്കാർ, സഹകരണ , പൊതുമേഖല സ്ഥാപനങ്ങളിൽ എൽ. ഡി .എഫ് പ്രവർത്തകരെയും എൽ. ഡി. എഫ് നേതാക്കളുടെ ബണ്ഡുമിത്രാദികളെയും യാതൊരുവിധ സംവരണ മാനദണ്ഡങ്ങളും പാലിക്കാതെ താൽക്കാലികമായും കൺസൺട്ടൻസി മുഖേനയും നിയമിക്കുകയും എൽ .ഡി .എഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു് മുമ്പ് താൽക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് വർഷങ്ങളായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്രകാരം നിയമനങ്ങൾ നടത്തുന്നതിന്റെ ഫലമായി പട്ടികജാതി-പട്ടിക വർഗ്ഗ, പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവ്വീസുകളിൽ നിയമനങ്ങൾ നിക്ഷേധിക്കപ്പെടുന്ന വിധത്തിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഇതു മൂലം അർഹതപെട്ട പിന്നോക്ക സമുദായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സർവ്വീസുകളിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല.ഒ.ബി.സി കോൺഗ്രസ് പുതൃക്ക മണ്ഡലം ചെയർമാൻ കെ.കെ.നാരായൺ ദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിമാരായ വി.പി. ശതീശൻ, കെ. എസ്. അനിൽകുമാർ, പഞ്ചായത്ത് അംഗം ബിന്ദു ജയൻ ,ജനശ്രീ മിഷൻ ചെയർമാൻ ടി. എൻ. ശ്രീധരൻ, കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി. വി. രഞ്ചൻ , ഒ ബി സി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എം .കെ അനിൽ കുമാർ, പി. എ .ബോസ്, റെജി വെണ്ണിക്കുളം, എ. കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!