മൂവാറ്റുപുഴ

ബോബി എം പാലയ്ക്കല്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടത്തി

മൂവാറ്റുപുഴ: കെ.സി.വൈ.എം മുന്‍ രൂപത ഭാരവാഹിയായിരുന്ന ബോബി എം പാലയ്ക്കലിന്റെ അനുസ്മരണാര്‍ത്ഥം ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കെ.സി.വൈ.എം മൂവാറ്റുപുഴ ഫൊറോനയുടെ നേതൃത്വത്തില്‍ ശ്രീമൂലം ക്ലബ്ബില്‍ നടത്തിയ ടൂര്‍ണ്ണമെന്റ് കെ.സി.വൈ.എം മൂവാറ്റുപുഴ ഫൊറോന ഡയറക്ടര്‍ ഫാ.ജോയല്‍ കച്ചിറപാറേകുടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് സാവിയോ തോട്ടുപുറം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസ് കുര്യാക്കോസ്, ജോയിസ് മേരി ആന്റണി, വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു എന്നിവര്‍ പ്രസംഗിച്ചു. പുരുഷ ഡബിള്‍സില്‍ മൂവാറ്റുപുഴ ബി ടീം അംഗങ്ങള്‍ ആയ ജോര്‍ജിന്‍ ജോസ്, ഔസേപച്ചന്‍ വി. എം ഒന്നാം സ്ഥാനവും മൂവാറ്റുപുഴ എ ടീം അംഗങ്ങള്‍ ആയ ആന്റണി വിജിന്‍, ആള്‍ഡ്രിന്‍ രീതേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിത സിംഗിള്‍സില്‍ കാരക്കുന്നം യൂണിറ്റ് അംഗം ഷാരോണ്‍ ഷാജു ഒന്നാം സ്ഥാനവും ആനിക്കാട് യൂണിറ്റ് അംഗം ആഗ്‌നെസ് റെജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം കോതമംഗലം കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍, ബോബി എം പാലയ്ക്കലിന്റെ പിതാവ് മാത്യു പാലയ്ക്കല്‍ , കെ.സി.വൈ.എം മൂവാറ്റുപുഴ ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ റെജി അങ്ങാടിയത്ത് തുടങ്ങിയവര്‍ നിര്‍വഹിച്ചു.

 

Back to top button
error: Content is protected !!