അയല്‍പക്കംകോതമംഗലം

അപ്പക്ക് വോട്ടഭ്യർത്ഥിച്ച് കുഞ്ഞ് ആലീസ്

ഏബിൾ. സി. അലക്സ്‌

കോതമംഗലം : “എല്ലാരും എന്റെ അപ്പക്ക് വോട്ട് ചെയ്യണേ”…. രണ്ടര വയസുകാരി കുഞ്ഞ് ആലീസ് തന്റെ അപ്പ ആന്റണി ജോണിന് വേണ്ടി വോട്ട് ചോദിക്കുവാണ്… കുഞ്ഞ് ആലീസ്ന്റെ വോട്ട് ചോദിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറൽ ആണ് . കോതമംഗലത്തെ എൽ ഡി എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ രണ്ടര വയസുകാരി മകൾ ആലീസ് ആണ് ആന്റണിയുടെ തെരഞ്ഞെടുപ്പു പോസ്റ്റർ കയ്യിലേന്തി വോട്ട് ചോദിക്കുന്നത്.കോതമംഗലത്തെ നിലവിലെ എം എൽ എ ആയിരുന്ന ആന്റണി 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിലൂടെയാണ് മുൻ മന്ത്രിയും, യു ഡി എഫ് ലെ കരുത്തനുമായ ടി. യു. കുരുവിളയെ പത്തൊൻപതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മലയർത്തിയടിച്ച് കോതമംഗലത്തെ ചുവപ്പിച്ചത്.വീണ്ടും ഒരു നിയമ സഭ തെരെഞ്ഞെടുപ്പിനു ഒരു ദിനം ബാക്കി നിൽക്കെ തീ പാറും പോരാട്ടമാണ് കോതമംഗലത്തു നടക്കുന്നത്. കോതമംഗലത്തെ വീണ്ടും ചുവപ്പണിയിക്കാൻ ആന്റണി ജോൺ രണ്ടാം വട്ടവും, യു ഡി എഫിന് നഷ്ട്ടപെട്ട മണ്ഡലം തിരികെ പിടിക്കാൻ ഷിബു തെക്കുംപുറവും പോരാടുമ്പോൾ കോതമംഗലത്തു പൈനാപ്പിൾ മധുരം കൊണ്ടുവരാൻ ട്വന്റി 20 സ്ഥാനാർഥി ഡോ. ജോ ജോസേഫും, ഹെൽമറ്റ് അടയാളത്തിൽ എൻ ഡി എ സ്ഥാനാർഥി ഷൈൻ കെ കൃഷ്ണനും കച്ചകെട്ടി തെരഞ്ഞെടുപ്പു കളത്തിൽ ഉണ്ട്….

ചിത്രം : കോതമംഗലത്തെ എൽ ഡി എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ മകൾ ആലീസ്, ആന്റണി ജോണിന്റെ പോസ്റ്ററുമായി വോട്ട് തേടുന്നു..

Back to top button
error: Content is protected !!
Close