ഒരു നാടിനെ മുഴുവന്‍ കണ്ണീലിരാഴ്ത്തി കുഞ്ഞ് അബ്ദുല്‍ സമദ്

മൂവാറ്റുപുഴ: ഒരു നാടിനെ മുഴുവന്‍ കണ്ണീലിരാഴ്ത്തി കുഞ്ഞ് അബ്ദുല്‍ സമദ്. ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് മരിച്ച ഒന്നര വയസ്സുകാരന്റെ സംസ്‌കാരം നടത്തി. പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ ഒന്നര വയസ്സുകാരന്‍ അബ്ദുല്‍ സമദിന്റെ സംസ്‌കാരം പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടത്തി. ഇന്നലെ രാത്രി രാത്രി 9:30 ഓടെ സ്റ്റാന്‍ഡിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കുട്ടി ടിവിയില്‍ പിടിച്ച് കളിക്കുന്നതിനിടയിലാണ് ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെയും, തുടര്‍ന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മാതാവ് – നൂഫിയ. സഹോദരങ്ങള്‍: ഫാത്തിമ, ഐഷ, ഇഹ്രാഹിം.

Back to top button
error: Content is protected !!