ആസാദി കാ അമൃത് മഹോത്സവത്തിന് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി.

 

 

മൂവാറ്റുപുഴഃ ആസാദി കാ അമൃത് മഹോത്സവത്തിന് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി.പുരോഗമന ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യവും ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ചരിത്രവും ആഘോഷിക്കുന്നതിനും അനുസ്മരിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ സംരംഭമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഞായർ മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ നീണ്ട് നിൽക്കുന്ന പരിപാടിയിൽ ഹരിത സേന ബോധവത്കരണം, പൊതു ശൗചാലയങ്ങളുടെ ശുചീകരണമുൾപ്പെടെ നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ അജി മുണ്ടാട്ടു അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ നിസ അഷ്‌റഫ്‌,

ക്ഷേമ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു, കൗൺസിലർമാരായ ബിന്ദു സുരേഷ്, ജോളി മണ്ണൂർ, സെബി കെ സണ്ണി, അമൽ ബാബു എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ വിഭാഗം ജീവനക്കാർ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന ജീവനക്കാരായ ഗോമതി, ഗോപാലൻ എന്നിവരെ ആദരിച്ചു.

നഗരസഭ ആരോഗ്യ വിഭാഗം എച്ച്.ഐ. ലത നന്ദി പറഞ്ഞു.

 

 

ഫോട്ടോ…ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. അബ്ദുള്‍ സലാം ഉപഹാരം നല്‍കുന്നു.

Back to top button
error: Content is protected !!