ആസാദ് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെയും, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ആസാദ് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂംമിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. 2020 വർഷത്തെ അവാർഡുകളാണ് വിതരണം ചെയ്തത് . കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പ്രതിഭാ സംഗമം പരിപാടി സംഘടിപ്പിക്കുന്നതിൽ താമസം നേരിട്ടു. പ്രതിഭാ സംഗമം ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. പായിപ്ര മപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ജേതാക്കൾക്ക് ഉപഹാരം സമർപ്പിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ. നാസർ, യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഷാഫി മുതിരക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി, അക്ഷര പബ്ലിക് ലൈബ്രറി സെക്രട്ടറി വി.എച്ച്. ഷെഫീക്ക്, ഫോർവേഡ് പബ്ലിക് ലൈബ്രറി സെക്രട്ടറി സിനാജ് ഇലവുംകുടി , ലൈബ്രറി നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. നാസർ, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, ലൈബ്രറി ഭാരവാഹികളായ പി.കെ. മനോജ്, വി.പി. അജാസ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!