ആയവന പഞ്ചായത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍

 

മൂവാറ്റുപുഴ : ആയവന പഞ്ചായത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചു. പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലായിരുന്നു കോവിഡ് വ്യാപനം നടന്നത്. 74 പേര്‍ക്ക് പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 13 പേര്‍ മാത്രമാണ് കോവിഡ് ചികിത്സയില്‍ ഉള്ളത് . മറ്റെല്ലാവരും രോഗമുക്തരായി. ഈ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കി രോഗികള്‍ ഉള്ള ഭാഗം മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ ആയവനയില്‍ ആര്‍ഡിഒയുടെ നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റ് റെബി ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബാഷ് കടക്കോട്ട്, പോത്താനിക്കാട് സി.ഐ. നോബിള്‍ മാനുവല്‍, ഡോ. കിരണ്‍ നാരായണന്‍, ജെഎച്ച്ഐ ജിജോ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കണ്ടയ്ന്‍മെന്‍റ് സോണില്‍നിന്ന് ഒഴിവാക്കിയ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ രാത്രി ഏഴ് വരെ തുറക്കാം.

Back to top button
error: Content is protected !!