ആയവന പഞ്ചായത്തിൽ മൊബൈൽ ആൻ്റിജൻ ടെസ്റ്റിന് തുടക്കമായി…….

 

ഇന്നലെ 93 ആളുകളിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ രണ്ട് പേർക്ക് രോഗം സ്ഥിതീകരിച്ചു…….

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മൊബൈൽ ആൻ്റിജൻ ടെസ്റ്റിന് പഞ്ചായത്തിൽ തുടക്കം കുറിച്ചു.

 

ഇന്നലെ 93 ആളുകളിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ രണ്ട് പേർക്ക് രോഗം സ്ഥിതീകരിച്ചു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. ആയവന ഗ്രാമ പഞ്ചായത്തിലെ പകൽ വീടിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ടെസ്റ്റ് നടന്നത്. ജില്ലാ മെഡിക്കൽ സംഘമാണ് ആൻ്റിജൻ ടെസ്റ്റിന് നേതൃത്വം നൽകുന്നത്. 93 പേരുടെ ആൻ്റിജൻ ടെസ്റ്റാണ് ഇന്നലെ നടന്നത്. പരിശോധനക്കായി എത്തിയ 93 പേരുടെയും ശ്രവ പരിശോധന നടത്തുന്നതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം കൂടി അറിഞ്ഞതിന് ശേഷമാണ് ഇവരുടെ ക്വാറൻ്റയിൻ ഒഴിവാകുകയുള്ളു. ഇനി മൂന്ന് ദിവസം കഴിഞ്ഞാണ് അടുത്ത ആൻ്റിജൻ ടെസ്റ്റ് ഇവിടെ നടക്കുന്നത്. പഞ്ചായത്തിൽ ഇതോടെ 46- പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. 3, 4, 5, 13 വാർഡുകളിലെ ആളുകൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.  ഇവരുടെ പ്രൈമറി കോണ്ടാക്ടിലുള്ള ആളുകളെല്ലാം ക്വാറൻ്റെയിനിലാണ്. ആൻ്റിജൻ ടെസ്റ്റ് നടക്കുന്ന പകൽ വീടിൽ എൽദോ എബ്രഹാം എം എൽ എ, പഞ്ചായത്ത് പ്രസിഡൻ്റ് റെബി ജോസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിഗതികൾ വിലയിരുത്തി.

ചിത്രം – ആൻ്റിജൻ ടെസ്റ്റ് നടക്കുന്ന ആയവന പഞ്ചായത്തിലെ പകൽ വീടിൽ എൽദോ എബ്രഹാം എം എൽ എ, പഞ്ചായത്ത് പ്രസിഡൻ്റ് റെബി ജോസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു…….

Back to top button
error: Content is protected !!