ആയവനയിൽ കനിവ് ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന്

മൂവാറ്റുപുഴ:-സി.പി.ഐ.എം. ആയവന ലോക്കൽ കമ്മറ്റി കനിവ് ഭവന പദ്ധതിയിൽ നിർമ്മിച്ച് നൽകുന്ന പത്താമത്തെ കനിവ് ഭവനത്തിന്റെ താക്കോൽദാനം ഞായറാഴ്ച്ച രാവിലെ 10ന് അഞ്ചൽപ്പെട്ടിയിൽ നടക്കും. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ താക്കോൽദാനം നിർവ്വഹിക്കും. സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം. ഇസ്മയിൽ, പി.ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുക്കും. സി.പി.ഐ.എം. അഞ്ചൽപ്പെട്ടി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന അന്തരിച്ച കാട്ടാംപ്ലായ്ക്കൽ കെ. എച്ച്. ഷംസുദ്ദീന്റെ നിർധന കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഷംസുദ്ദീന്റെ ഭാര്യ റംലയും രണ്ട് പെൺമക്കളും വാടക വീട്ടിലാണ് താമസം. അഞ്ചൽപ്പെട്ടിയിലുണ്ടായിരുന്ന കുടുംബത്തിന്റെ മൂന്ന് സെന്റ് സ്ഥലത്ത് 620 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ചത്. പാർട്ടി പ്രവർത്തകരിൽ നിന്നും നാട്ടുകാരിൽ നിന്നും സമാഹരിച്ച ഒമ്പത് ലക്ഷം രൂപ മുടക്കിയാണ് കനിവ് ഭവനം ഒരുക്കിയത്.

ചിത്രം
സി.പി.ഐ.എം. ആയവന ലോക്കൽ കമ്മറ്റി നിർമ്മിച്ച് നൽകുന്ന കനിവ് ഭവനം

Back to top button
error: Content is protected !!