ആയവന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽഎൽബി റാങ്ക് ജേതാവിനെയും, എസ്.എസ്.എൽ.സി,പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു…

 

മൂവാറ്റുപുഴ:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആയവന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽഎൽബി റാങ്ക് ജേതാവിനെയും, എസ്.എസ്.എൽ.സി,പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വാർഡ് മെമ്പർ രമ്യ പി ആറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുചടങ്ങ് ഒഴിവാക്കി മെമ്പറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ് മോമെന്റോ കൈമാറി.എംജി യൂണിവേഴ്സിറ്റി എൽഎൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്റ്റെഫി ജോർജ്,എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളായ നയന ബിജു , ആൻ ജോസ്, അലീന ആന്റണി, ഗൗരിശങ്കർ ഇആർ ,ജുവൽ ജോസ്,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ആൽഫി ബേബി എന്നിവരെയാണ് ആദരിച്ചത്.അനുമോദന പരിപാടികളിൽ കെ.എസ്.യു ബ്ലോക്ക് ജനറൽ സെക്രട്ടറി ലിയോ റോയ്, യൂത്ത് കോൺഗ്രസ് ആയവന മണ്ഡലം ജനറൽ സെക്രട്ടറി ഷോൺ ജോഷി, എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!