ആയവന പഞ്ചായത്തിൽ പരിസ്ഥിതി ദിനം വാർഡ് തലത്തിൽ ആചരിച്ചു.

പുന്നമറ്റം : ആയവന പഞ്ചായത്തിൽ വാർഡ് തല ഉദ്ഘാടനം മുഹദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ ഷക്കീർ തങ്ങളും സെക്രട്ടറി സലീം കരിക്കനാക്കുടിയും എറ്റുവാങ്ങി കൊണ്ട് പുന്നമറ്റത്ത് വാർഡ് മെമ്പർ പി എസ് അജീഷ് നിർവ്വഹിച്ചു. ആയവന പഞ്ചായത്തിൻ്റെ കീഴിൽ 2500 ൽ പരം വ്യക്ഷതൈകളാണ് വിതരണം ചെയ്തത്. എം ഇ എസ് എൽ പി സ്കൂൾ, അങ്കണവാടി, പൊതുമേഖലാ സ്ഥാപനങൾക്ക് നൽകി. എ അബുബക്കർ, ടിഎം അലിയാർ, ഇ പി സുലൈമാൻ, അഷ്ക്കർ തങ്ങൾ, ഹാരിസ് വള്ളിക്കുടിയിൽ, അസലാഫ് പട്ടമ്മാകുടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!