ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ആയവന പഞ്ചായത്ത് ബജറ്റ്

 

മൂവാറ്റുപുഴ: ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ആയവന പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് രാജന്‍ കടയ്‌ക്കോട്ട് അവതരിപ്പിച്ചു. 21,021,6299 രൂപ വരവും 20,77,02379 രൂപ ചെലവും 25,13,920 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 2,81,68870 രൂപ ബജറ്റില്‍ വകയിരുത്തി. പ്രാഥമികാരോഗ്യകേന്ദ്രത്തിന് കെട്ടിട നിര്‍മ്മാണം 2,40,00000 രൂപ. ഹോമിയോ, ആയുര്‍വേദം ആശുപത്രികള്‍ക്ക് മരുന്ന് തുടങ്ങഇയ കൂടുതല്‍ സൗകര്യങ്ങളുമൊരുക്കും. നെല്‍കൃഷി, മറ്റ് കൃഷികളും വ്യാപിപ്പിച്ച് ഉല്പാദനം വര്‍ധിപ്പിയ്ക്കുന്നതിന്നുള്ള പദ്ധതികളും സര്‍ക്കാര്‍ കൃഷി വകുപ്പ് പദ്ധതികളും നടപ്പാക്കുന്നതിനും കുടിവെള്ള പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചും ബജറ്റില്‍ പറയുന്നു. ലൈഫ് ഭവന നിര്‍മ്മാണം 2,57,013 16 രൂപയും ഉല്പാദന മേഖലയ്ക്ക് 75,14, 635 രൂപയും, മൃഗ സംരക്ഷണം ക്ഷീര വികസനം 32,75,800 രൂപയും, വനിത – ശിശുക്ഷേമത്തിന് 12,92,400 രൂപയും, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതിയ്ക്ക് 13 ലക്ഷം രൂപയും, അങ്കണവാടി, പൂരക പോഷകാഹാര പദ്ധതിക്ക് 29 ലക്ഷം രൂപയും, ശുചിത്വം – മാലിന്യ നിര്‍മാര്‍ജനത്തിന് 19,77,500 രൂപയും, പട്ടികജാതി ക്ഷേമം 9,25,100രൂപയും, പട്ടികവര്‍ഗ്ഗ ക്ഷേമം രണ്ട് ലക്ഷം രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്.പഞ്ചായത്തിന്റെ വികസന പദ്ധൗതികള്‍ സമയബഡിതമായി നടപ്പാക്കുന്നതിന് ആവശ്യമായ നിലയിലുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. യോഗത്തില്‍പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്അധ്യക്ഷയായി.

Back to top button
error: Content is protected !!