ആയവന പഞ്ചായത്തിൽ എൽദോ എബ്രഹമിന് സ്വീകരണമൊരുക്കി നാട്ടുകാർ

 

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ എൽദോ എബ്രഹമിന് സ്വീകരണമൊരുക്കി നാട്ടുകാർ.
ആയവന പഞ്ചായത്തിലെ പേരമംഗലത്ത് നിന്ന് തുടങ്ങിയ പര്യടനം കേരള കോൺഗ്രസ് (എം) സംസ്ഥാ‌ന കമ്മിറ്റി അംഗം എബ്രഹാം പൊന്നും പുരയിടം ഉദ്ഘാടനം ചെയ്തു.ബാബു പോൾ, സി കെ സോമൻ, ജോളി പൊട്ടയ്കെക്കൽ, കെ. ടി രാജൻ, വി കെ വിജയൻ ,ഷാജി അലിയാർ, , ഷിവാഗോ തോമസ്, ബേബി കാക്കനാട്ട് എന്നിവർ പങ്കെടുത്തു.തുടർന്ന് കെ ആർ ജംഗ്ഷൻ, കമ്പനി പടി,ചേലയ്ക്കാ കടവ്, കാവക്കാട് എന്നിവിടങ്ങളിലെ സ്വീകരണകൾക്ക് ശേഷം വലിയപാറയിലെത്തിയപ്പോൾ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവർ സ്വീകരിക്കാൻ എത്തി .തലയണപ്പാറ, മണപ്പുഴ, ചാത്തനോടി പീടിക, ആലുങ്കപാറ, എസ്എൻഡിപി കവല, പോർക്കാവ് ലക്ഷംവീട് എന്നിവിടങ്ങളിലും ഉജ്വല സ്വീകരണം.ആയവന പള്ളിത്താഴത്ത് കർഷകർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, മറ്റ് തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. മുല്ലപ്പുഴച്ചാൽ, ഏനാനല്ലൂർ ഷാപ്പുപടിയും കഴിഞ്ഞ് കിളിയംപുറം കോളനിയിലും കാരിമറ്റം ലക്ഷംവീട്ടിലും കാത്ത് നിന്ന വോട്ടർമാർ സ്ഥാനാർത്ഥിയ്ക്ക് വിജയാശംസ നൽകി. കാരിമറ്റം പള്ളിത്താഴം, തോട്ടഞ്ചേരി ,വരാപ്പിള്ളിമ്യാൽ, അഞ്ചൽപ്പെട്ടി, പാറത്താഴം, മൈലൂർത്തടം, കുന്നക്കാട്ട് മല ,സിദ്ധൻ പടി, ലക്ഷം വീട്, കാലാമ്പൂര് എന്നിവിടങ്ങളിലും അവേശകരമായ സ്വീകരണത്തിന് ശേഷം മൈയ്യാളം കടവിലും പറപ്പിള്ളി കരതുത്തിലുമെത്തിയപ്പോൾ മുദ്രാവാക്യം വിളികളും അലങ്കാരങ്ങൾ കൊണ്ടും സ്വീകരണം. പഴക്കുലയും പൂച്ചെണ്ടുകളും നൽകി കുടുംബങ്ങൾ ഒന്നടങ്കം എൽദോയെ സ്വീകരിക്കാൻ എത്തി. നിശ്ചയിച്ച കേന്ദ്രങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലും നാട്ടുകാർ സ്വീകരണമൊരുക്കിയതിനാൽ തപ്പൂരത്തും, കടുമ്പിടിയിലും ചിറ്റേത്തു കോളനിയിലുംമെത്തിയപ്പോൾ ഏറെ വൈകി. തുടർന്ന് പുന്നമറ്റത്ത് സമാപനം. സ്വീകരണ കേന്ദ്രങ്ങളിൽ സജി ജോർജ്, ആർ രാകേഷ്, കെ ജി അനിൽകുമാർ, ഫെബിൻ പി മൂസ, ജോളി പൊട്ടയ്ക്കൽ, നസീമ സുനിൽ, ജോർജ് വെട്ടിക്കുഴി, എം.ഐ കുര്യാക്കോസ്, സ്ഥാനാർത്ഥി എൽദോ എബ്രഹാം എന്നിവർ സംസാരിച്ചു.

ചിത്രം – ആയവന പഞ്ചായത്തിൽ നൽകിയ സ്വീകരണം

Back to top button
error: Content is protected !!