ആയവന:: പുഴയിൽ മുതലയെ കണ്ടതായി നാട്ടുകാർ.

 

 

മൂവാറ്റുപുഴ: കാളിയാർ പുഴയുടെ തീരത്ത് മുതലയെ കണ്ടതായി നാട്ടുകാർ.ആയവന പഞ്ചായത്ത് രണ്ടാം വാർഡിലെ കാരിമറ്റം കക്കുറിഞ്ഞി കടവിനു സമീപമാണ്
കുളിക്കാനെത്തിയ നാല് സ്ത്രീകളാണ് മുതലയെ കണ്ടത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.മൂന്ന് മീറ്ററോളം നീളമുള്ളതായി പറയുന്നു.എതിർ ദിശയിൽ നിന്നും നീന്തി വരുന്ന മുതലയെ കണ്ട സ്ത്രീകൾ ഭയന്ന് ഓടുകയായിരുന്നു. പിന്നീട് വിവരം അറിഞ്ഞ് കൂടുതൽ നാട്ടുകാർ എത്തിയെങ്കിലും മുതലയെ കാണാൻ കഴിഞ്ഞില്ല. വാർഡ് മെമ്പർ എം.എസ് ഭാസ്കരന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കൂടാതെ വനപാലകരേയും വിവരം അറിയിച്ചു. ഒരു മാസം മുമ്പ് ഈ കടവിന് താഴെയുള്ള തോട്ടഞ്ചേരി കടവിൽ നീർനായയെ കണ്ടിരുന്നു.

Back to top button
error: Content is protected !!