ആയവന പഞ്ചായത്തിൽ ഒമ്പതും,വാളകം പഞ്ചായത്തിൽ രണ്ട് പേർക്കും കോവിഡ്-19 സ്ഥിരീകരിച്ചു.

 

മൂവാറ്റുപുഴ : ആയവന പഞ്ചായത്തിൽ ഒമ്പതും ,വാളകം പഞ്ചായത്തിൽ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

അഞ്ചാം വാർഡിലെ ഒരേ കുടുംബത്തിലെ ആറു പേർ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ആയവനയിൽ സ്ഥിരീകരിച്ചത്.നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്ന 44 പേരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. നിലവിൽ ആയവനാ പഞ്ചായത്തിൽ 52കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. നാളെ ആർ ഡി ഓ യുടെ നേതൃത്വത്തിൽ യോഗം ചേരും. കൂടാതെ വാളകം പഞ്ചായത്തിലെ ഒന്നാം വാർഡിൽ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!