ആയവന ഗ്രാമപഞ്ചായത്തില്‍ എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളും എല്‍.ഡി.എഫ് പിടിച്ചെടുത്തു.

 

മൂവാറ്റുപുഴ: നറുക്കെടുപ്പിലൂടെ ഇരുമുന്നണികളും അധികാരത്തിലെത്തിയ ആയ വനപഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മിറ്റികളല്ലാം ഇടതുമുന്നണിയ്ക്ക്. യു.ഡി.എഫിനെ പിന്തുണച്ച സ്വതന്ത്രനും, ഒരു കോണ്‍ഗ്രസ് അംഗവും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടു ക്കുന്ന കമ്മിറ്റിയില്‍ നിന്നും വിട്ടു നിന്നതോടെയാണ് എല്ലാ സ്റ്റാന്‍ഡിഗ് കമ്മിറ്റികളും എല്‍ഡിഎഫിന് ലഭിച്ചത്. രണ്ട് അംഗങ്ങള്‍ വിട്ടുനിന്ന തോടെ സ്റ്റാന്റിങ്ങ് കമ്മിറ്റികളില്‍ ഒന്നിലും യു ഡി എഫിന് ഭൂരിപക്ഷമില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗം പിന്തുണച്ചതിനെ തുടര്‍ന്ന് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായതോടെ നടന്ന നറുക്കെടുപ്പിലാണ് യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നേടാനായത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിക്കുകയും ചെയ്തു.14 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇരു മുന്നണികള്‍ക്കും 7 അംഗങ്ങള്‍ വീതമാണുള്ളത്. ആറ് അംഗങ്ങള്‍ മാത്രമുള്ള യു.ഡി.എഫിനെ സ്വതന്ത്ര അംഗം പിന്തുണച്ചതോടെയാണ് ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയത്. നറുക്കടുപ്പിലൂടെ മുസ്ലിം ലീഗ് അംഗം സുറുമി അജീഷ് പ്രസിഡന്റും സിപിഎമ്മിലെ രാജന്‍ കടക്കോട് വൈസ്പ്രസിഡന്റുമായി തെരഞ്ഞെടുത്തിരുന്നു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ വൈസ് പ്രസിഡന്റ് രാജന്‍ കടക്കോടാണ്. അംഗങ്ങളായി ജെയിംസ്.എന്‍.ജോഷി, രമ്യ.പി.ആര്‍, ഉഷ രാമകൃഷ്ണന്‍. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായി സിപിഐയിലെ രഹ്ന സോബിനെ തെരഞ്ഞെടുത്തു. അംഗങ്ങളായി ജോളി വാമറ്റം, അന്നകുട്ടി മാത്യൂസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി സിപിഎമ്മിലെ എം.എസ്.ഭാസ്‌കരനെ തെരഞ്ഞെടുത്തു. അംഗങ്ങളായി മിനി വിശ്വനാഥന്‍, ജോസ് പൊട്ടന്‍പുഴ. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായി സിപിഎമ്മിലെ ജൂലി സുനിലിനെ തെരഞ്ഞെടുത്തു. അംഗങ്ങളായി അനീഷ്.പി.കെ, ജോളി ഉലഹന്നാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ചിത്രം- 1) രഹ്ന സോബിന്‍,

ചിത്രം-2) എം.എസ്.ഭാസ്‌കരന്‍,

ചിത്രം-3) ജൂലി സുനില്‍….

Back to top button
error: Content is protected !!