ആയങ്കര കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

 

മൂവാറ്റുപുഴ: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പോത്താനിക്കാട് ഡിവിഷന്റെ അഞ്ചാമത് പദ്ധതിയായ ആയങ്കര കുടിവെള്ള പദ്ധതി എൽദോ എബ്രഹാം എം എൽ എ നാടിന് സമർപ്പിച്ചു.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

1972 -ൽ എം.എൻ. ലക്ഷം വീട് പദ്ധതിയിൽ നിർമ്മിച്ച കോളനിയിലെ നിവാസികൾക്ക് അര നൂറ്റാണ്ടിനു ശേഷം
ശുദ്ധമായ കിണർ വെള്ളം 24 മണിക്കൂറും കിട്ടുകയെന്ന സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായത്. നിലവിൽ വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഇവർക്ക് ആശ്രയം. വേനൽ കാലത്ത് കുടിവെള്ള വിതരണം തടസപ്പെടുന്നത് പതിവായിരുന്നു. എന്നാൽ കോതമംഗലം ബ്ലോക്ക്‌
പഞ്ചായത്ത്‌ 20 ലക്ഷം രൂപ ചിലവിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്ത് കിണർ നിർമ്മിച്ച്
കോളനിയിൽ 40000 -ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മിച്ചാണ് കോളനിയിലെ 40 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്. പദ്ധതിയുടെ
ശേഷി പൂർണ്ണമായി പ്രയോജന പ്പെടുത്തുമ്പോൾ 200 ഓളം വീടുകൾക്ക് കിണർ വെള്ളം എത്തിക്കാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസൻ ഇല്ലിക്കൽ പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ്‌ റഷീദ സലിം
അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി.അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിൻസൻ ഇല്ലിക്കൽ, വാർഡ് മെമ്പർ സാബു മത്തായി എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!