ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ : ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിമല മഹിള സമാജം ലീഗല്‍ സര്‍വീസ് പ്രൊവഡിംഗ് സെന്ററും എറണാകുളം ജില്ല വനിതാ ശിശു വികസന ഓഫീസും സംയുക്തമായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ആലുവ വനിത സെല്‍ എസ്‌ഐ എ.പി. സിനി ഉദ്ഘാടനം ചെയ്തു. വിമല മഹിളാ സമാജം പ്രസിഡന്റ് സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷതഹിച്ചു. മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ല പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി സെമിനാര്‍ നയിച്ചു. വിമലാ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കൊച്ചുറാണി, ആലുവ റൂറല്‍ ജനമൈത്രി പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ. കവിത, ബ്ലോക്ക് പഞ്ചായത്തംഗം ബിനി ഷൈമോന്‍, നഗരസഭാംഗം രാജശ്രീ രാജു എന്നിവര്‍ പ്രസംഗിച്ചു. ലീഗല്‍ കൗണ്‍സിലര്‍ ജിറ്റി അഗസ്റ്റിന്‍, നഗരസഭാംഗം ജോളി മണ്ണൂര്‍, മുന്‍ നഗരസഭാംഗം സേവ്യര്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍, നഗരസഭ ജാഗ്രത സമിതി ചെയര്‍പേഴ്‌സണ്‍ ധന്യ അരുണ്‍, കൗണ്‍സിലര്‍മാരായ പ്രീതാ ബിജു, പ്രീത മേരി ജോര്‍ജ്, സിസ്റ്റര്‍ ആനീസ് ജോണ്‍, അഞ്ചു സണ്ണി, ലിഡാ സ്റ്റീഫന്‍, ധന്യ സുകേഷ്, പിങ്ക് പട്രോള്‍ പോലീസ്, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചത്.

 

 

Back to top button
error: Content is protected !!