ആയവനയില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആയവന: പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്് ഉദ്ഘാടനം ചെയ്തു. മാറുന്ന കുടുംബബന്ധങ്ങള്‍ വിഷയത്തില്‍ സക്കീര്‍ തങ്ങള്‍, തൊഴില്‍ വിദ്യാഭ്യാസ വിഷയത്തില്‍ തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസര്‍ അര്‍ച്ചന സുധീര്‍, ഇന്‍ഷുറന്‍സ് വിവരങ്ങളില്‍ എസ് ബി ഐ റിട്ടയേര്‍ഡ് മാനേജര്‍ രവി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് അജീഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ സി.ഡി.എസ് മെമ്പര്‍ ഖദീജ മുഹമ്മദ്, കോഡിനേറ്റര്‍ യമുന രാജന്‍, ശ്രീജ ബൈജു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!