പായിപ്ര

മഴക്കാല ശുചീകരണ പ്രവര്‍ത്തന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് പായിപ്ര പഞ്ചായത്ത്

പായിപ്ര: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് പായിപ്ര പഞ്ചായത്ത്. മഴക്കാല പകര്‍ച്ചവ്യാധികള്‍ പര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായിയാണ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കിയത്. പഞ്ചായത്ത് ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഇ നാസര്‍ അധ്യക്ഷത വഹിച്ചു. ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, അംഗന്‍വാടി ജീവനക്കാര്‍, സി.ഡി.എസ്സ് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊതുകു നിവാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. 2019ല്‍ ഡെങ്കിപ്പനി സംസ്ഥാനമൊാട്ടാകെ പടര്‍ന്നുപിടിച്ച സാഹചര്യമുണ്ടായിരുന്നു. 2023 ലും അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നതിന് മുന്നോടിയായാണ് ബോധവല്‍ക്കരണം നടത്തിയത്.ഏപ്രില്‍ 10ന് വീണ്ടും യോഗം ചേര്‍ന്ന് അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വാര്‍ഡ് തലത്തില്‍ നൂറ് കുടുംബങ്ങള്‍ക്ക് യൂണിറ്റ് രൂപീകരിക്കുകയും പഞ്ചായത്ത് അംഗങ്ങളും, അംഗനവാടി ജീവനക്കാരും മറ്റുള്ളവരും ഓരോ ഗ്രൂപ്പിനും നേതൃത്വം നല്‍കുകയും ചെയ്യും. പഞ്ചായത്ത് അംഗങ്ങളായ എം.സി വിനയന്‍,സാജിത, നൗഷാദ് എം.എ, സക്കീര്‍ഹുസൈന്‍, ഇ.എം ഷാജി, ബെസി എല്‍ദോ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോമോന്‍, ഷിബു തുടങ്ങിയവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!