കല്ലൂർക്കാട് പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

കല്ലൂർക്കാട്: കല്ലൂർക്കാട് പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ മേധാക്ഷയം എന്ന വിഷയത്തിലാണ് ക്ലാസ് നടത്തിയത്. ജില്ല ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ന്യൂറോ സയൻസ് വിഭാഗവും (പ്രജ്ഞയും) സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന ബോധി പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ജോർജ് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷൈനി ജെയിംസ് അധ്യക്ഷത വഹിച്ചു. ബോധി പരിശീലകൻ ബിബി ഡൊമിനിക് ക്ലാസ് നയിച്ചു. ബോധി കമ്മ്യൂണിറ്റി മോബിലൈസർ അജു അലോഷി പ്രസംഗിച്ചു.

Back to top button
error: Content is protected !!