ശ്രീ നാരായണഗുരു കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബോധവത്കരണ ക്ലാസ്

 

പൈങ്ങോട്ടൂര്‍: ശ്രീ നാരായണഗുരു കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പി ജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്കിന്റെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ‘സെക്‌സ് സെക്ഷ്വാലിറ്റി ആന്‍ഡ് ജെന്‍ഡര്‍ ‘എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥിയും പ്രൊഫഷണല്‍ ട്രെയിനറുമായ ശ്രീ വിവേക് കെ.എം ക്ലാസ് നയിച്ചു . സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ശ്രീ ജോണി കുട്ടി കെ. എ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപിക അജീന യൂസഫ് അധ്യക്ഷത വഹിച്ചു. അമല്‍ രാജു ,അഞ്ജന കെ.ജി , വിസ്മയ വി.എസ്, ബ്ലെസ്സന്‍ പി പൗലോസ് എന്നി വിദ്യാര്‍ഥികളും ചടങ്ങില്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!