പുരസ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും; ഗോപി കോട്ടമുറിക്കല്‍

മൂവാറ്റുപുഴ: വിദ്യാഭ്യാസ രംഗത്തും കലാ-കായിക രംഗത്തും മികവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവരോടൊപ്പം തന്നെ പരാജയപ്പെടുന്നവരെയും ചേര്‍ത്ത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.പായിപ്ര പഞ്ചായത്ത് മെമ്പര്‍ ഇ.എം ഷാജി സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസ് അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസിന് മുളവൂര്‍ ഇലാഹിയ കോളേജ് അസിസ്റ്റന്റ് പ്രൊഫ.അബ്ദുല്‍ അലി നേതൃത്വം നല്‍കി.

വാര്‍ഡ് മെമ്പര്‍ ഇ.എം ഷാജി സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ മുഹമ്മദ്, താലൂക്ക് ലൈബ്രറി സെക്രട്ടറി സി.കെ ഉണ്ണി, വി.എസ് മുരളി, യു.പി വര്‍ക്കി, പി.ജി പ്രദീപ് കുമാര്‍, കെ.കെ സുമേഷ് എന്നിവര്‍ പങ്കെടുത്തു. വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മൊമന്റോയും തെങ്ങിന്‍ തൈയും നല്‍കിയാണ് ആദരിച്ചത്. മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി.എസ് അനൂബ്, ട്രഷറര്‍ സി.കെ ഉണ്ണിയേയും ദീര്‍ഘകാലമായി കുടുംബശ്രീ സിഡി എസായി പ്രവര്‍ത്തിക്കുന്ന ലീലാമ്മ പള്ളിച്ചാന്‍ കുടിയേയും ഗോപി കോട്ടമുറിക്കല്‍ ആദരിച്ചു.

Back to top button
error: Content is protected !!