ആവോലി പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബജറ്റിന് അംഗീകാരം നല്‍കി.

 

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബജറ്റിന് അംഗീകാരം നല്‍കി. ഫെബ്രുവരി 22 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആവോലി പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് അഷറഫ് മൈതീന്‍ അവതരിപ്പിച്ച ആവോലി പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബജറ്റിന് അംഗീകാരം നല്‍കി. 194243876 രൂപ വരവും 192090895 രൂപ ചെലവും 2152981 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റില്‍ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തിനായി 47345000 രൂപയും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി 21300000 രൂപയും കുടിവെള്ളം ലഭ്യമാക്കുന്നതിനായി 3130000 രൂപയും വെള്ളപ്പൊക്ക നിവാരണത്തിനായി 300000 രൂപയും ജലസേചനത്തിനായി 1000000 രൂപയും തെരുവ് വിളക്ക് പരിപാലനം, സ്ഥാപിക്കല്‍ എന്നിവയ്ക്കായി 1000000 രൂപയും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 1000000 രൂപയും കൃഷി, മരുന്നുകള്‍, വനിതാ ഘടക പദ്ധതി, വൃദ്ധര്‍, കുട്ടികള്‍ തുടങ്ങിയ എല്ലാ മേഖലയ്ക്കും അര്‍ഹമായ വകയിരുത്തല്‍ വരുത്തിയിട്ടുണ്ട് എന്ന് പ്രസിഡന്റ് അറിയിച്ചു.

Back to top button
error: Content is protected !!