ആവോലി പഞ്ചായത്തിൽ അമ്മയ്ക്കും മകനും സമ്പർക്കം വഴി കോവിഡ് 19 സ്ഥിരീകരിച്ചു.

വാഴക്കുളം: ആവോലി പഞ്ചായത്തിൽ അമ്മയ്ക്കും മകനും സമ്പർക്കം വഴി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവർ ആനിക്കാട് അടൂപ്പറമ്പ് സ്വദേശികളാണ്. ഇവർ മറ്റൊരു മകൻ്റെ മാറാടിയിലുള്ള വീട്ടിൽ കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ സന്ദർശനം നടത്തുകയും ഏതാനും ദിവസം താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇവിടെയുള്ള മകന് പനിയും ചുമയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന 57 കാരിയായ അമ്മയ്ക്കും 31കാരനായ മകനുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Back to top button
error: Content is protected !!