ആവോലി ഫെസ്റ്റിന് തുടക്കമായി

മൂവാറ്റുപുഴ : ആവോലി ഫെസ്റ്റിന് തുടക്കമായി. ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകളുടെയും നിര്‍മല കോളേജ് ടൂറിസം ടിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തേടെ ആവോലി പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആവോലി ഫെസ്റ്റിനാണ് തുടക്കമായത്. ചെണ്ടമേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ അടൂപ്പറമ്പ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തെക്കുംപുറം, രാഷ്ടിയ- സാമൂഹിക-സംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ , പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആനിക്കാട് ചിറപ്പടിയില്‍ നടന്ന സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനുവരി 2 വരെ നീണ്ട് നില്‍ക്കുന്ന ഫെസ്റ്റില്‍ കോമഡി ഷോ, വിവിധ കലാവിരുന്നുകള്‍, കലാ-സാഹ്യത്യ പരിപാടികള്‍, വ്യാപാര – വിപണന മേളകള്‍, ഫുഡ് കോര്‍ട്ടുകളും ആനിക്കാട് ചിറയില്‍ ടൂറിസം വകുപ്പ് ഒരുക്കുന്ന കയാക്കിങ്
വിനോദ സഞ്ചാര പരിപാടി, ബോട്ടിംഗ്, ദീപാലങ്കാര വിസ്മയം എന്നിവയും നടക്കും.

 

Back to top button
error: Content is protected !!