ആവോലി ഡിവിഷനിൽ നിന്നും വിജയിച്ച ഉല്ലാസ് തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

മൂവാറ്റുപുഴ :എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആവോലി ഡിവിഷനിൽ നിന്നും വിജയിച്ച ഉല്ലാസ് തോമസിനെ തെരഞ്ഞെടുത്തു.പ്രസിഡന്റ് സ്ഥാനത്തിനുള്ള ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം ഉല്ലാസ് തോമസ് ആകും പ്രസിഡന്റാവുക. ശേഷിക്കുന്ന രണ്ട് വര്‍ഷം എ ഗ്രൂപ്പിലെ മനോജ് മുത്തേടന്‍ പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉല്ലാസിന്റെ പേര് മനോജ് മുത്തേടന്‍ നിര്‍ദേശിച്ചു. ദീപു കുഞ്ഞുകുട്ടി പിന്താങ്ങി. രണ്ടാം ടേമിലേക്ക് മനോജ് മുത്തേടന്റെ പേര് രവീദ്രന്‍ നിര്‍ദേശിച്ചു. യേശുദാസ് പിന്താങ്ങി. വോട്ടെടുപ്പില്‍ ട്വന്റി 20 അംഗങ്ങളായ നാസര്‍, അഡ്വ. ഉമാമഹേശ്വരി എന്നിവര്‍ വിട്ടു നിന്നു. യുഡിഎഫ് 16, എല്‍ഡിഎഫ് 9.വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് ഉല്ലാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

 

ചിത്രം : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്ത ഉല്ലാസ് തോമസിന് കളക്ടർ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.

Back to top button
error: Content is protected !!