ആവോലിയിൽ കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി.

 

മൂവാറ്റുപുഴ :ആവോലിയിൽ അബദ്ധത്തില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി. ആവോലി വള്ളിക്കട പാലമറ്റത്തില്‍ പി.ആര്‍. രാഹുലിന്‍റെ മകള്‍ നിതാര(4)ണ് അബദ്ധത്തിൽ കിണറ്റില്‍ വീണത്. വീടിന്റെ അടുത്ത് ചുറ്റുമതിലുള്ള കിണറില്‍ സിമന്‍റ് കട്ടകള്‍ക്ക് മുകളിലായി മോട്ടര്‍ സ്ഥാപിച്ചിരുന്ന കല്ലില്‍ കയറി കിണറിലേക്ക് എത്തിനോക്കിയപ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധു ഉടന്‍ കിണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ കൈയ്യിലെടുത്തു. പിന്നാലെ പിതാവും മറ്റൊരു ബന്ധുവും കിണറിലിറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.ഇതിനിടെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയിൽ നിന്നും എത്തിയ അഗ്നിശമന രക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ റ്റി.കെ. സുരേഷ്, സീനിയര്‍ ഫയര്‍മാന്‍ എബ്രഹാം പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി . ഉടന്‍ തന്നെ വലയും കയറും ഉപയോഗിച്ച് കിണറ്റില്‍ നിന്നും കുട്ടിയെയും മറ്റു മൂന്നുപേരെയും കരയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കായി കുട്ടിയെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസര്‍മാരായ വി.കെ. മനു, എന്‍.എ ബാബു, ഫയര്‍മാന്മാരായ ബിനീഷ് തോമസ്, പി.എസ്. പ്രണവ്, സി.പി. ഷൈന്‍, ജി.എസ്. രഞ്ജിത്ത്, ഹോംഗാര്‍ഡ് ഷിജു സോമന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ ……….
അബദ്ധത്തില്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നു.

Back to top button
error: Content is protected !!