ആവോലി ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയി

വാഴക്കുളം: ആവോലി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശാസ്താവിന്റെ വിഗ്രഹം മോഷണം പോയതായി പരാതി. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ പൂജാരി എത്തിയപ്പോഴാണ് വിഗ്രഹം മോഷണം പോയ വിവരം അറിയുന്നത്. ഓടു കൊണ്ട് നിര്‍മ്മിച്ച വിഗ്രഹമാണ് മോഷണം പോയത്. വാഴക്കുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആലുവയില്‍ നിന്നും വിരലടയാള വിദഗ്ധരും എറണാകുളത്തു നിന്നു ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഓടു കൊണ്ട് നിര്‍മ്മിച്ച വിഗ്രഹം പിച്ചളയുടെ സ്‌ക്രൂ ഉപയോഗിച്ച് കാഞ്ഞിരച്ചുവട്ടില്‍ ഉറപ്പിച്ചിരുന്നതാണ്.

 

Back to top button
error: Content is protected !!