15മുതൽ 19 വരെ നികുതിയടക്കാൻ പ്രത്യേക സൗകര്യമൊരുക്കി ആവോലി പഞ്ചായത്ത്‌

 

വാഴക്കുളം: ആവോലി പഞ്ചായത്തിലെ വസ്തു നികുതി, കെട്ടിട നികുതി എന്നിവ അടയ്ക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുന്നു.15 മുതൽ 19 വരെയാണ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഈ ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ താഴെ പറയുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നികുതി സ്വീകരിക്കും.

15ന് ഹോസ്റ്റൽ ജംഗ്ഷൻ, കിഴക്കേക്കര വോൾഗാനോ ക്ലബ് എന്നിവിടങ്ങളിലും 16 ന് അടൂപറമ്പ്, ആവോലി സഹകരണ ബാങ്കിനു സമീപത്തും 17 ന് നടുക്കര പള്ളി ഹാൾ, ആനിക്കാട് ചിറപ്പടി, 18 ന് പുളിക്കായത്തുകടവ്, പരീയ്ക്കപ്പീടിക വെയ്റ്റിംഗ് ഷെഡ്, 19 ന് കോട്ടപ്പുറം കവലയിലും
പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കും. പഞ്ചായത്താഫീസിൽ നേരിട്ടും ഇ-പെയ്മെൻറ് വെബ് സൈറ്റ് വഴിയും നികുതിദായകർക്ക് പണമടയ്ക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു

Back to top button
error: Content is protected !!