പേഴയ്ക്കാപ്പിള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം

പേഴയ്ക്കാപ്പിള്ളി: പേഴയ്ക്കാപ്പിള്ളിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ 2ഓടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ തടിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷയ്ക്കാണ് പുലര്‍ച്ചെ തീ പിടിച്ചത്. അപകടകാരണം വ്യക്തമല്ല. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.ബി യാക്കൂബ്, സിദ്ദിഖ് ഇസ്മയില്‍, ആര്‍.അനീഷ്. ഷഹനാസ്, നിബില്‍ ബോസ്, നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

Back to top button
error: Content is protected !!