ഓട്ടം വിളിച്ചില്ലേലും കൈ വൃത്തിയാക്കിയിട്ടു പൊക്കോ” എന്ന് അഞ്ചൽപെട്ടിയിലെ ‘സസ്നേഹം’ ഹരീഷേട്ടൻ

കോവിഡ് കാലത്തെ പല നന്മകളും കരുതലും നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഓട്ടോറിക്ഷ തൊഴിലാളിയുണ്ട്, കാലമ്പൂർ അഞ്ചൽപെട്ടിയിലെ കുഴുമ്പി താഴത്ത് സസ്നേഹം ഓട്ടോയുടെ ഉടമ ഹരീഷ്. തന്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാരുടെ സുരക്ഷിതവും നാടിന്റെ നന്മയും മുമ്പിൽ കണ്ടാണ് ഹരീഷ് തന്റെ ഓട്ടോയിൽ ഓട്ടോമാറ്റിക് ഹാൻഡ്‌ സാനിറ്റിയിസർ സ്ഥാപിച്ചത്. കൈ തൊടാതെ ഉപയോഗിക്കാവുന്ന തരത്തിൽ യാത്രക്കാർകും മറ്റുള്ള എല്ലാവർക്കും നൽകുന്നു എന്നുള്ളതാണ് ഈ ഓട്ടോ ഡ്രൈവറെ വ്യത്യസ്തനാകുന്നത്. “ഓട്ടം വിളിച്ചില്ലെങ്കിലും കൈ വൃത്തിയാക്കിയിട്ടു പൊക്കോ” എന്ന ഹരീഷിന്റെ നിലപാട് ഒരുപാട് അഭിനന്ദങ്ങൾ അർഹിക്കുന്നതാണ്.

Back to top button
error: Content is protected !!